ആപ്പ് ഓൺലി ക്യാഷ്ബാക്ക് ഓഫറുകൾ, വൺ-ടാപ്പ് റീചാർജ്, കൂടാതെ മറ്റു പലതും ലഭിക്കാൻ ഡിഷ് ടിവി ആപ്പ് ഡൗൺലോഡ് ചെയ്യുക!
Recharge, Manage your Account & Explore Exciting Offers!
close
DTH India, Digital TV, DTH Services| Dish TV
  • തൽക്ഷണ റീച്ചാർജ്ജ്

  • New Connection പുതിയ കണക്ഷൻ
  • Need Help സഹായം നേടുക
  • My Account ലോഗിൻ
    My Account എന്‍റെ അക്കൗണ്ട്‌
    Manage Your Packs നിങ്ങളുടെ പായ്ക്ക് മാനേജ് ചെയ്യുക
    Self Help സെല്‍ഫ് ഹെല്‍പ്പ്
    Complaint Tracking പരാതി ട്രാക്ക് ചെയ്യുന്നു
Instant Recharge
Manage your account
Access Control Guide
Quick Fix
Transaction History
Exclusive Offers

എന്താണ് നിങ്ങളുടെ ഡിഷ് ടിവി ആൻഡ്രോയിഡ് മൊബൈൽ ആപ്പിന് ചെയ്യാവുന്നത്?

തൽക്ഷണ റീച്ചാർജ്ജ്
റീച്ചാർജ്ജ് ചെയ്യൂ ഏത് സമയത്തും, എവിടെയും കേവലം ഒരു ടാപ്പ് കൊണ്ട്. പേമെന്‍റ് മോഡുകളുടെയും എക്സ്ക്ലൂസീവ് ഓഫറുകളുടെയും വിപുലമായ ശേഖരം.
നിങ്ങളുടെ അക്കൌണ്ട് മാനേജ് ചെയ്യുക
നിങ്ങളുടെ പാക്കിൽ മാറ്റങ്ങൾ വരുത്തുക അല്ലെങ്കിൽ ചില ടാപ്പുകൾ കൊണ്ട് കൂടുതൽ ചാനലുകൾ / സേവനങ്ങൾ ചേർക്കുക.
ചാനൽ ഗൈഡ്
നിങ്ങളുടെ ഇഷ്ട പ്രോഗ്രാമിന്‍റെ സംപ്രേഷണ സമയം അറിയുക, അതിനുള്ള റിമൈൻഡർ സെറ്റ് ചെയ്യുക. ചാനലുകൾ ഫേവറേറ്റ് ആക്കി സെറ്റ് ചെയ്യുക.
ക്വിക്ക് ഫിക്‌സസ്
പുതുതായി അവതരിപ്പിച്ച എഡിഐ ചാറ്റ്ബോട്ട് ഉപയോഗിച്ച് My Dish Tv ആപ്പുമായി സംസാരിക്കുക.ഡിഷ് ടിവിയുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ എഡിഐയുമായി സംസാരിച്ച് ഉടൻ പരിഹാരം കണ്ടെത്തൂ.
ട്രാൻസാക്ഷൻ ഹിസ്റ്ററി
നിങ്ങളുടെ പഴയ റീച്ചാർജ്ജുകൾ കാണുക, ഇൻവോയിസ് ഡൌൺലോഡ് ചെയ്യുക
ഇൻഫ്രാറെഡ് റിമോട്ട്
നിങ്ങളുടെ ഡിഷ് ടിവി സെറ്റ് ടോപ്പ് ബോക്സിനുവേണ്ടിയായുള്ള ഒരു കമ്പാനിയൻ: ഇപ്പോൾ പുതിയ ഇൻഫ്രാറെഡ് റിമോട്ട് ഫീച്ചറുകൾ ഉപയോഗിച്ച് നിങ്ങളുടെ ഡിഷ് ടിവി സെറ്റ് ടോപ്പ് ബോക്സ് നിയന്ത്രിക്കൂ.

*ഇൻഫ്രാറെഡ് ട്രാൻസ്മിറ്ററുകൾ ഉള്ള ഉപകരണങ്ങൾക്കായി മാത്രം. നിങ്ങളുടെ ഉപകരണ നിർമ്മാതാവുമൊത്ത് പരിശോധിക്കുക.

- പ്രേം റാവൽ
പുതിയ മെച്ചപ്പെടുത്തിയ ആപ്പ്…
- പ്രദീപ് കുമാർ
വളരെ നല്ലതും യൂസർ ഫ്രണ്ട്‍ലിയുമായ ആപ്പ്.
- ദിപാൻകർ ഭട്ടാചാര്യ
ഈ ആപ്പ് ഒരു അസാധാരണ ആപ്പായി മാറിയിരിക്കുന്നു, റിമോട്ട് ഫീച്ചർ എന്നത് വളരെ ഉപയോഗപ്രദമാണ്. അത് കാത്തു സൂക്ഷിക്കുക
- പ്രസാദ് യെൽചുരി
എല്ലാ ഡിഷ് ടിവി വിവരങ്ങളും കൈപ്പടയിൽ. റീചാർജ്ജ് ചെയ്യാൻ എളുപ്പമാണ്
- പാരി വാലിയ
വളരെ നല്ല ആപ്പ്, ഹെൽപ്പ് കെയർ സെന്‍ററിലേക്ക് വിളിക്കേണ്ടതില്ല പാക്ക് മോഡിഫൈ, ഡിഷ് റിഫ്രെഷ്, ഇൻസ്റ്റന്‍റ് റീചാർജ് എന്നിവ ചെയ്യാൻ നിങ്ങൾക്ക് തന്നെ സാധിക്കും., ഗ്രേറ്റ് ആപ്പ്
- മാണ്ടി സന്ധു
ഈ ആപ്പ് കൂടുതൽ ജനകീയവും ഉപയോഗപ്രദവും വിവരദായകവുമാണ്.അധികമായി ചേർക്കപ്പെട്ട ചാനൽ ഗൈഡ് വളരെ മികച്ചതാണ്.
- ഷംഷേർ താക്കൂർ
യൂസർ ഫ്രണ്ട്‍ലി ഇന്‍റർഫേസുള്ള മികച്ച ആപ്പ്, കസ്റ്റമർ സപ്പോർട്ടും ലഭ്യം.

എഫ്എക്യൂ

ആപ്പ് എന്നെ എങ്ങനെ സഹായിക്കും?

നിങ്ങളുടെ ഡിഷ് ടിവി ആപ്പിലേക്ക് 24 x 7 ആക്സസ് പ്രദാനം ചെയ്ത് My DishTV ആപ്പ് സഹായിക്കുന്നു.. എല്ലാ അക്കൌണ്ട് വിവരങ്ങളും ഒരൊറ്റ ടാപ് കൊണ്ട് ലഭ്യം മറ്റെല്ലാ ആക്ഷനുകളും 3 ടാപ്പുകൾ കൊണ്ട് ലഭ്യം.. തൽക്ഷണ റീച്ചാർജ്ജ്, അക്കൌണ്ട് മാനേജ് ചെയ്യൂ, ട്രാൻസാക്ഷൻ ഹിസ്റ്ററി തുടങ്ങിയ സവിശേഷതകളോടു കൂടിയത്, പൊതുവായ വിവരങ്ങൾക്കും സാധാരണ പ്രശ്‌നങ്ങൾക്കും നിങ്ങൾ എപ്പോഴും വിളിക്കേണ്ടതില്ല.

ആപ്പിലെ വിവിധ ഫീച്ചറുകൾ/സെക്ഷൻ ഏതൊക്കെ?

ഇപ്പറയുന്നവയാണ് ആപ്പിലെ വിവിധ സെക്ഷനുകൾ/ഫീച്ചറുകൾ:

  • തൽക്ഷണ റീച്ചാർജ്ജ്: റീച്ചാർജ്ജ് ചെയ്യൂ 3 ടാപ് കൊണ്ട്, യുപിഐ, വാലറ്റ് എന്നിങ്ങനെ വിവിധ പേമെന്‍റ് രീതി ഉപയോഗിക്കാം.
  • എഡിഐ ചാട്ട്ബോട്ട്: എഡിഐ ചാട്ട്ബോട്ട് ഉപയോഗിച്ച് റീചാർജ് കഴിഞ്ഞും ടി വി കാണാൻ പറ്റാതിരിക്കുക, സബ്സ്ക്രൈബ് ചെയ്ത ചാനൽ കാണാൻ പറ്റാതിരിക്കുക തുടങ്ങിയ പ്രശ്നങ്ങൾ പരിഹരിക്കുക.നിങ്ങളുടെ ഡിഷ് ടിവി സംബന്ധിയായ പ്രശ്നങ്ങൾ എഡിഐയെ അറിയിച്ച് വേഗത്തിൽ പരിഹാരം നേടുക.
  • ഇൻഫ്രാറെഡ് റിമോട്ട് : നിങ്ങളുടെ ഡിഷ് ടിവി സെറ്റ് ടോപ്പ് ബോക്സിനെ ഇപ്പോൾ നിങ്ങളുടെ My Dish Tv ആപ്പിലെ ഇൻഫ്രാറെഡ് റിമോട്ട് ഉപയോഗിച്ച് നിയന്ത്രിക്കാനാകും.ഐആർ റിമോട്ട് ഇൻഫ്രാറെഡ് ട്രാൻസ്മിറ്റർ / ബ്ലാസ്റ്റർ ഉള്ള ആൻഡ്രോയ്ഡ് മൊബൈൽ ഉപകരണങ്ങളിൽ മാത്രമാണ് ലഭ്യമാവുക.
  • പായ്ക്ക് പരിഷ്ക്കരിക്കുക: ബാലൻസ്, സബ്സ്ക്രൈബ് ചെയ്ത പായ്ക്ക്, സ്വിച്ച്-ഓഫ് തീയതി എന്നിങ്ങനെ വിശദമായ അക്കൌണ്ട് വിവരഹ്ങൾ കാണുക. ഏതാനും ടാപ് കൊണ്ട് നിങ്ങളുടെ പായ്ക്ക് അപ്‍ഗ്രേഡ് ചെയ്യുക, കൂടുതൽ ചാനലുകൾ അഥവാ ആക്ടീവ് സർവ്വീസുകൾ ചേർക്കുക. നിങ്ങൾക്ക് സെലക്ഷൻ/പരിഷ്ക്കരണ പ്രോസസ് എളുപ്പമാക്കാനാണ് ഡിസൈൻ ചെയ്തിരിക്കുന്നത്.
  • ചാനൽ നമ്പർ ഫൈൻഡർ: ചാനൽ നമ്പർ കണ്ടെത്താൻ ചാനൽ പേര് കൊണ്ട് തിരയുക.
  • ചാനൽ ഗൈഡ്: ഡിഷ്‍ടിവി പ്ലാറ്റ്‍ഫോമിലെ ചാനലുകളിലെ പ്രോഗ്രാമുകളെക്കുറിച്ചുള്ള വിശദമായ ഷെഡ്യൂൾ. പ്രോഗ്രാം ഷെഡ്യൂൾ കാണുക, ചാനലുകൾ ഫേവറിറ്റ് ആയി അടയാളപ്പെടുത്തുക, അവയ്ക്ക് റിമൈൻഡർ സെറ്റ് ചെയ്യുക. പ്രോഗ്രാം വിവരങ്ങൾ കൂട്ടുകാർക്ക് ഷെയർ ചെയ്യുക.
  • പ്രോഗ്രാം ശുപാർശകൾ: നിങ്ങളുടെ ടിവിയിൽ കാണുന്നതിന് ഏറ്റവും ജനപ്രീതിയുള്ള ഉള്ളടക്കം ഇപ്പോൾ My Dish Tv ക്ക് നിർദ്ദേശിക്കാൻ കഴിയും. നിലവിൽ ഓടികൊണ്ടിരിക്കുന്ന മികവുറ്റ ടിവി ഷോകൾ, മൂവികൾ, സ്പോർട്സ് എന്നിയെ കുറിച്ചുള്ള വിവരങ്ങൾ ലഭ്യമാക്കുന്നു,.

ഡിഷ് ടിവി ആപ്പ് ആർക്ക് ഉപയോഗിക്കാം?

ഡിഷ് ടിവി, സിംഗ് ഡിജിറ്റൽ വരിക്കാർക്ക് മാത്രം ആപ്പ് ലഭ്യമായിരിക്കും.

എങ്ങനെയാണ് ആപ്പിൽ രജിസ്റ്റർ ചെയ്യുക?

ആപ്പിൽ രജിസ്റ്റർ ചെയ്യാൻ നിങ്ങൾക്ക് രജിസ്റ്റേർഡ് മൊബൈൽ നമ്പർ (RMN) ഉപയോഗിക്കാം. ലോഗിൻ പേജിൽ “രജിസ്റ്റർ” തിരഞ്ഞെടുത്ത് അടുത്ത സ്കരീനിൽ നിങ്ങളുടെ RMN എന്‍റർ ചെയ്യുക. RMN വെരിഫൈ ചെയ്യാൻ OTP ലഭിക്കും. OTP എന്‍റർ ചെയ്ത് പാസ്സ്‍വേർഡ് ഇട്ട് ലോഗിൻ ചെയ്യുക.

എങ്ങനെയാണ് ലോഗിൻ ചെയ്യുക?

ആപ്പിൽ മൂന്ന് രീതികൾ ഉപയോഗിച്ച് നിഹ്ങൾക്ക് ലോഗിൻ ചെയ്യാം:

  • ആപ്പ് വിവരങ്ങൾ ഉപയോഗിച്ച്: നിങ്ങളുടെ RMN/VC നമ്പറും, ആപ്പിൽ രജിസ്റ്റർ ചെയ്യാൻ ഉപയോഗിച്ച പാസ്സ്‍വേർഡും ഉപയോഗിക്കാം. നിഹ്ങളുടെ അക്കൌണ്ട് വിവരങ്ങൾ www.dishtv.in ൽ ഉപയോഗിച്ച് ആപ്പിൽ ലോഗിൻ ചെയ്യാം.
  • OTP (വൺ-ടൈം-പാസ്സ്‍‍കോഡ്): ലോഗിൻ പേജിൽ “OTP അഭ്യർത്ഥിക്കുക” ഓപ്ഷൻ എടുത്ത്, തുടർന്നുള്ള പേജിൽ RMN എന്‍റർ ചെയ്യുക, നിങ്ങൾക്ക് RMN ൽ OTP ലഭിക്കും. ആപ്പ് OTP ഓട്ടോ-റീഡ് ചെയ്യും, അത് സബ്മിറ്റ് ചെയ്ത് ലോഗിൻ ചെയ്യുക.
  • നിങ്ങളുടെ സോഷ്യൽ മീഡിയ അക്കൌണ്ട് ഉപയോഗിച്ച്: ഒറ്റ ടാപ് കൊണ്ട് ലോഗിൻ ചെയ്യാൻ നിങ്ങൾക്ക് സോഷ്യൽ മീഡിയ അക്കൌണ്ട് (Gmail, Facebook) ഉപയോഗിക്കാം. ഈ രീതി ആദ്യം ഉപയോഗിക്കുമ്പോൾ മാത്രം സോഷ്യൽ മീഡിയ അക്കൌണ്ടിന്‍റെ വിവരങ്ങൾ നൽകണം. സോഷ്യൽ മീഡിയ അക്കൌണ്ട് ഞങ്ങൾ ഡിഷ് ടിവി അക്കൌണ്ടുമായി ലിങ്ക് ചെയ്യും, അടുത്ത തവണ മുതൽ ലോഗിൻ ചെയ്യാൻ സോഷ്യൽ മീഡിയ ഓപ്ഷൻ ടാപ് ചെയ്താൽ മതി.

പാസ്സ്‍വേർഡ് ഞാൻ ഓർക്കുന്നില്ലെങ്കിൽ?

ലോഗിൻ പേജിൽ,“പാസ്സ്‍വേർഡ് മറന്നു” ടാപ് ചെയ്യുക-> RMN എന്‍റർ ചെയ്യുമ്പോൾ പുതിയ പാസ്സ്‍വേർഡ് SMS വരും, നിങ്ങളുടെ രജിസ്റ്റേർഡ് ഇമെയിൽ ഐഡിയിൽ ഇമെയിലും ലഭിക്കും.

ബദലായി, മേൽപ്പറഞ്ഞ പ്രകാരം നിങ്ങൾക്ക് OTP രീതിയും ഉപയോഗിക്കാം.

ഒരേ ലോഗിനിൽ എനിക്ക് എന്‍റെ എല്ലാ അക്കൌണ്ടുകളും മാനേജ് ചെയ്യാമോ?

ഉവ്വ്, ലോഗിൻ ചെയ്യാൻ നിങ്ങളുടെ RMN ഉപയോഗിക്കുകയാണെങ്കിൽ, ലോഗിൻ വേളയിൽ ഒരു VC നമ്പർ തിരഞ്ഞെടുക്കാൻ നിങ്ങളോട് ആവശ്യപ്പെടും. ആ പ്രോംപ്റ്റിലെ നിങ്ങളുടെ ഇഷ്ട അക്കൌണ്ടിനുള്ള VC നമ്പർ തിരഞ്ഞെടുക്കുക.
മറ്റൊരു വിസി നമ്പറിനെ കുറിച്ചുള്ള വിവരങ്ങൾ (ഒരേ മൊബൈൽ നമ്പറിൽ രജിസ്റ്റർ ചെയ്തത്) കാണുന്നതിന്, നിങ്ങളുടെ വിസി നമ്പരുടെ പട്ടിക കാണാൻ നിങ്ങളുടെ പേജിൽ കാണിച്ചിരിക്കുന്ന നിങ്ങളുടെ വിസി നമ്പറിൽ ടാപ്പുചെയ്ത്, അതിന്‍റെ വിവരങ്ങൾ കാണുന്നതിന് ഒരു വിസി നമ്പർ തിരഞ്ഞെടുക്കുക.

എനിക്ക് റീച്ചാർജ്ജ് ചെയ്യാവുന്ന വിവിധ പേമെന്‍റ് രീതികൾ ഏതൊക്കെയാണ്?

ഇപ്പറയുന്ന പേമെന്‍റ് രീതികളിൽ നിങ്ങൾക്ക് റീച്ചാർജ്ജ് ചെയ്യാം:

  1. ഡെബിറ്റ് കാർഡ്
  2. ക്രെഡിറ്റ് കാർഡ്
  3. നെറ്റ്‌ബാങ്കിംഗ്‌
  4. യുപിഐ
  5. വാലറ്റുകൾ
    • പേടിഎം
    • മൊബിക്വിക്
    ഞങ്ങൾ കൂടുതൽ വാലറ്റ് ഓപ്ഷനുകൾ ചേർക്കാനുള്ള നീക്കത്തിലാണ്.

ചാനൽ ഗൈഡ് എന്ത് വിവരങ്ങളാണ് നൽകുന്നത്?

ഡിഷ് ടിവി പ്ലാറ്റ്ഫോമിൽ ലഭ്യമായ എല്ലാ ചാനലുകളുടേയും പ്രോഗ്രാം ഷെഡ്യൂളുകളെക്കുറിച്ചുള്ള വിവരം, അടുത്ത 7 ദിവസത്തേക്ക് ചാനൽ ഗൈഡ് ലഭ്യമാക്കുന്നു. വ്യക്തിഗത പ്രോഗ്രാമുകളെ കുറിച്ചുള്ള വിശദമായ വിവരങ്ങളും ഇത് നൽകുന്നു.
ഇതിന് പുറമെ, നിങ്ങൾക്ക് ചാനലുകൾ പ്രിയപ്പെട്ടതായി അടയാളപ്പെടുത്താനും നിങ്ങളുടെ പ്രിയപ്പെട്ട പ്രോഗ്രാമുകൾക്കായി ഓർമ്മപ്പെടുത്തലുകൾ സജ്ജമാക്കാനും നിങ്ങളുടെ സുഹൃത്തുക്കളുമായി പ്രോഗ്രാം വിവരം പങ്കിടാനും കഴിയും.

എങ്ങനെയാണ് ഒരു പ്രോഗ്രാമിന് റിമൈൻഡർ സെറ്റ് ചെയ്യുക?

ചാനൽ ഗൈഡിൽ പോകുക -> നിങ്ങൾ ഇഷ്ടപ്പെടുന്ന പ്രോഗ്രാം കണ്ടെത്താൻ നാവിഗേറ്റ് ചെയ്യുക (പ്രോഗ്രാമുകൾക്കായി നിങ്ങൾക്ക് തിരയാം) -> ഇഷ്ട പ്രോഗ്രാമിൽ ടാപ് ചെയ്യുമ്പോൾ പ്രോഗ്രാം വിവരങ്ങളുടെ പോപ് അപ് തുറന്നുവരും. അതിന്‍റെ ചുവട്ടിൽ റിമൈൻഡർ ഐക്കൺ ഉണ്ടാകും. ടാപ് ചെയ്ത് പ്രോഗ്രാം റിമൈൻഡർ നിങ്ങളുടെ കലണ്ടറിൽ ചേർക്കുക.

പ്രിയപ്പെട്ട ചാനലുകൾ ഞാൻ എങ്ങനെ തിരഞ്ഞെടുക്കും, എന്‍റെ പ്രിയപ്പെട്ട ചാനലുകളുടെ പട്ടിക എങ്ങനെ ലഭിക്കും?

ചാനൽ ഗൈഡിൽ ഇഷ്ടമുള്ള ചാനൽ അടയാളപ്പെടുത്തുന്നതിന് / അൺമാർക്ക് ചെയ്യുന്നതിന് ചാനൽ ഐക്കണിൽ ടാപ്പുചെയ്യുക.പ്രിയപ്പെട്ടതായി നിങ്ങൾ അടയാളപ്പെടുത്തിയ ചാനലുകളുടെ ഒരു ലിസ്റ്റ് നേടുന്നതിന് ഫിൽട്ടറുകളിലേക്ക് പോകുക ഫേവറേറ്റുകൾ തിരഞ്ഞെടുക്കുക(ഫിൽറ്റർ ലിസ്റ്റിലെ ആദ്യത്തെ ഐറ്റം) -> അപ്ലെ.

ആപ്പ് ഏത് ഓപ്പറേറ്റിംഗ് സിസ്റ്റത്തിലാണ് ലഭിക്കുന്നത്?

ആൻഡ്രോയിഡ് ഒഎസ് പതിപ്പ് 4.0 -ലും അതിലും ഉയർന്നതുമായതിൽ ആപ്പ് ലഭ്യമാണ്.

ആപ്പിൽ ടിവി കണ്ടന്‍റ് കാണാൻ കഴിയുമോ?

ഇപ്പോൾ, My Dish Tv ആപ്പിൽ ഞങ്ങൾക്ക് സ്ട്രീമിംഗ് ഫീച്ചർ ഇല്ല.എന്നിരുന്നാലും, നിലവിൽ പ്രവർത്തിക്കുന്നതും വരാനിരിക്കുന്നതുമായ ടി.വി. ഷോകൾ, സിനിമകൾ, സ്പോർട്സ് എന്നിവ ഡിഷ് ടിവി ആപ്പ് ഹോം പേജിൽ ലഭ്യമാക്കുന്നുണ്ട്.

ആപ്പിൽ എഡിഐ ചാറ്റ്ബോട്ട് എങ്ങനെ ഉപയോഗിക്കാം?

ഇപ്പോൾ എഡിഐ ചാറ്റ്ബോട്ടിന് നിങ്ങളുടെ ചോദ്യങ്ങൾക്ക് ഉത്തരം നൽകാനും ഡിഷ് ടിവി അനുബന്ധ പ്രശ്നങ്ങൾക്ക് പരിഹാരം നൽകാനും കഴിയും. ഹോം പേജിന്‍റെ വലതുഭാഗത്തുള്ള എഡിഐ ഐക്കണിൽ ടാപ്പുചെയ്ത് സാധാരണ ചാറ്റ് പോലെ നിങ്ങളുടെ പ്രശ്നങ്ങൾ ടൈപ്പുചെയ്യുക. എഡിഐ നൽകിയ നിർദ്ദേശങ്ങളിൽ നിന്നും നിങ്ങൾക്ക് തിരഞ്ഞെടുക്കാനാകും.

ഇൻഫ്രാറെഡ് റിമോട്ട് ഉപയോഗിക്കുന്നതെങ്ങനെ?

ഇൻഫ്രാറെഡ് ബ്ലാസ്റ്റർ / ട്രാൻസ്മിറ്റർ ബിൽറ്റ് ഇൻ ഉള്ള ഉപകരണങ്ങളിൽ മാത്രമേ ഇൻഫ്രാറെഡ് റിമോട്ട് ലഭ്യമാകൂ. അത്തരം ഉപകരണങ്ങളുടെ ഉദാഹരണങ്ങളാണ് റെഡ്മി 4/5, റെഡ്മി നോട്ട് 4/5 അത്തരത്തിൽ യോജിച്ച ഒരു ഉപകരണം നിങ്ങൾക്കുണ്ടെങ്കിൽ, ഹോം പേജിലെ താഴത്തെ നാവിഗേഷന്‍റെ മധ്യഭാഗത്തായി ഐആർ റിമോട്ട് ഐക്കൺ ദൃശ്യമാകും.
റിമോട്ട് ആക്സെസ് ചെയ്യുവാൻ ഐആർ റിമോട്ട് ഐക്കണിൽ ടാപ്പുചെയ്യുക. ഇന്‍റർഫേസ് സ്വയം വിശദീകരിക്കുന്നതും നിങ്ങളുടെ ഡിഷ് ടിവി റിമോട്ടിനോടു സാദൃശ്യമുള്ളതുമാണ്.
മുകളിലേക്ക് സ്ക്രോൾ ചെയ്യുക